Kerala

മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തി. ഡിസംബർ 1ന് ജലനിരപ്പ് 190 മീറ്ററിൽ എത്തിയിരുന്നു. പരമാവധി ജലനിരപ്പായ 192.63 മീറ്ററിൽ എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവർ ഹൗസിൽ പൂർണതോതിൽ ഉത്പാദനം നടക്കാത്തതിനാൽ ശബരിഗിരി പവർ ഹൗസിൽ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നത്. ഡാം തുറന്നാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. 

ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു
 

See also  സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ, ബാറുകളടക്കം തുറക്കില്ല; ബീവറേജ് ഇന്ന് 7 മണിക്ക് പൂട്ടും

Related Articles

Back to top button