Kerala
സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പോലീസ് പരിശോധന. ഹാജഹാനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്താണ് പരിശോധന നടത്തിയത്. പോലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞെങ്കിലും പോലീസ് അകത്ത് കടക്കുകയായിരുന്നു.
കോടതിയുടെ സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഷാജഹാൻ സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
യൂട്യൂബ് ചാനലിലൂടെ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നതാണ് കേസ്. ശബരിമല സ്വർണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ വീഡിയോയിലെ ഉള്ളടക്കം



