Kerala

രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്റെ പേര് മാറ്റി ഗവർണർ രാജേന്ദ്ര അർലേക്കർ.  ലോക് ഭവൻ എന്നാണ് പേര് മാറ്റിയത്. ലോക്ഭവൻ കേരള എന്ന പുതിയ ബോർഡ് ഗവർണർ സ്ഥാപിച്ചു. രാജ്ഭവൻ, രാജ്പഥ് ഇവയൊക്കെ കൊളോണിയൽ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ പറഞ്ഞു. 

ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊളോണിയൽ സംസ്‌കാരത്തിൽ നിന്ന് നമ്മൾ പുറത്തുവരികയാണ്. അതിനാലാണ് പേര് മാറ്റമെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവന്റെ പേര് മാറ്റം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. രാജ്യത്തെ എല്ലാ രാജ് ഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

See also  ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകൻ; പ്രശംസയുമായി വി ഡി സതീശൻ

Related Articles

Back to top button