ഏത് വാഹനത്തിൽ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ ബലാത്സംഗ പരാതി നൽകിയ യുവതിയെ വെല്ലുവിളിച്ച് രാഹുലിന്റെ അടുത്ത സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയാണ്. പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും ഫെന്നി പറഞ്ഞു. അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഫെന്നി
ഹോം സ്‌റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി ആണെന്നാമ് യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി തള്ളിക്കാനുള്ള നീക്കമാണിത്. പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല. ഏത് വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. പരാതി നൽകിയ ആളെ ഞാൻ വെല്ലുവിളിക്കുകയാണ്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഫെന്നി പറഞ്ഞു



