Kerala

വിദ്യാർഥികളുമായി വിനോദ യാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്

കോട്ടയം നെല്ലാപ്പാറയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 42 കുട്ടികളും നാല് അധ്യാപകരുമാണ് അപകട സമയം ബസിലുണ്ടായിരുന്നത്

പരുക്കേറ്റ വിദ്യാർഥികളെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൂന്നാറിൽ നിന്ന് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
 

See also  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: കേന്ദ്രം നടത്തിപ്പിൽ രണ്ട് പോലീസുകാർക്കും പങ്ക്, പ്രതി ചേർത്തു

Related Articles

Back to top button