Kerala

കോടികൾ വിലമതിക്കുന്ന 11 ഇനം അപൂർവ ഇനം പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ

തായ്‌ലാൻഡിൽ നിന്നും കടത്തിക്കൊണ്ടുവന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികൾ പിടിയിലായത്. തായ്‌ലാൻഡിൽ നിന്ന് ക്വലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴ് വയസുള്ള മകനുമടക്കമുള്ള കുടുബം എത്തിയത്

തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ ചട്ടം 1, 2 വിഭാഗങ്ങളിൽ പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്

പിടിയിലായവരെ വനംവകുപ്പിന് കൈമാറി. അപൂർവ ഇനം പക്ഷികളെയും മൃഗങ്ങളെയും തായ്‌ലാൻഡ് കേന്ദ്രീകരിച്ച് കടത്തുന്നത് അടുത്തിടെയായി വർധിച്ച് വരികയാണ്. ഈ വർഷം മാത്രം ഇത്തരത്തിൽ മൂന്ന് കടത്തലുകളാണ് നെടുമ്പാശ്ശേരിയിൽ പിടികൂടിയത്.
 

See also  കൊല്ലത്ത് സ്‌കൂൾ കലോത്സവം നടക്കുന്നതിനിടെ പന്തൽ തകർന്നുവീണു; വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്ക്

Related Articles

Back to top button