Kerala

ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശ്ശൂർ തരണം; കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴിൽ സ്ഥലം തരില്ലെങ്കിൽ തൃശ്ശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇനിയും സമയമുണ്ട്. സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും

എയിംസ് വരാൻ കേരളം എന്ത് ചെയ്‌തെന്ന് പറയണം. ഇലക്ഷൻ ഒന്ന് മാറ്റിവെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങും. ബജറ്റിൽ എയിംസ് എവിടെ എന്ന ചോദ്യത്തിന് 2016ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 

ശബരിമല കൊടിമര പ്രതിഷ്ഠക്ക് സംഭാവന നൽകിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമര പുനർനിർമാണം വലിയ കാര്യമാണ്. കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു
 

See also  സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണമെന്ന് അമിത് ഷാ

Related Articles

Back to top button