Kerala

വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണം; വീട്ടുമുറ്റത്തുനിന്ന വയോധികയെ ആന എടുത്തെറിഞ്ഞു

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. 

കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

See also  നേതാക്കളോട് ക്ഷുഭിതനായി കെ സുധാകരൻ; പാർട്ടി വിടാനും ആലോചന, എന്താകും തീരുമാനം

Related Articles

Back to top button