Kerala
ആദ്യ ജയം എൽഡിഎഫിനൊപ്പം; അടൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം, പാലായിലും എൽഡിഎഫ് ജയം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ ആദ്യ ജയം എൽഡിഎഫിനൊപ്പം. അടൂരിലെ ഒന്നാം വാർഡിലെ പൂർണഫലസൂചനകൾ പുറത്തുവന്നപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ബിജു സാമുവൽ വിജയിച്ചു. പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 1, 2 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥികളാണ് രണ്ട് പേരും. നിരണം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ജയം പുറത്തുവന്നു. ഒന്നാം വാർഡിൽ ജോളി ജോസഫാണ് വിജയിച്ചത്.
വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്താകെ എൽഡിഎഫിന് ചെറിയ മേൽക്കൈ ആണ് കാണുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. പിന്നാലെ ഇവിഎം വോട്ടുകളും എണ്ണുകയാണ്.



