Kerala

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനങ്ങളുടെ മറുപടിയാണ് യുഡിഎഫ് മുന്നേറ്റമെന്ന് കെ സുധാകരൻ

ജനവിരുദ്ധ സർക്കാരിന് എതിരായ വിധിയെഴുത്താണിതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി സർക്കാരിന്റെ കാലം എണ്ണപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് ആളുകളെ സിപിഎം ആക്രമിച്ചു. ഈ അക്രമങ്ങൾ ഒക്കെ നേരിട്ട് ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ജനമനസിൽ യുഡിഎഫിനോടുള്ള വിശ്വാസം വർധിച്ചു. കണ്ണൂർ കോർപ്പറേഷൻ നിലനിർത്തി. ഒരു ഡിവിഷനും പിടിച്ചെടുത്തു.

എല്ലായിടത്തും അനുകൂലമായ റിപ്പോർട്ട് ആണ് ലഭിച്ചത്. കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ നാശം വന്നിരിക്കുന്നു കണ്ണൂരിൽ. തിരിച്ചുവരാൻ അവർക്കിനി സാധിക്കില്ല. ജനങ്ങളുടെ മനസിനകത്തെ വിശ്വാസം നഷ്ടപ്പെട്ടു. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഉടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

See also  കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ

Related Articles

Back to top button