Kerala
തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്ത് എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. അഞ്ച് സീറ്റിൽ എൽഡിഎഫും രണ്ട് സീറ്റിൽ യുഡിഎഫ് സ്ഥാനാർഥികളും മുന്നിട്ട് നിൽക്കുകയാണ്. എൻഡിഎ നാല് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.
തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ട്. ഏഴ് സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്.
കൊല്ലം കോർപറേഷനിൽ ഏഴ് സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ മൂന്ന് സീറ്റുകളിൽ എൽഡിഎഫും യുഡിഎഫ് ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 8 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു.



