Kerala

കിഫ്ബി മസാല ബോണ്ടിലെ നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

മസാല ബോണ്ടിൽ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ നൽകിയത്. കിഫ്ബി നൽകിയ ഹർജിയിൽ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. പിന്നാലെയാണ് തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തത്

കിഫ്ബി മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി, കെഎം എബ്രഹാം എന്നിവർക്കായിരുന്നു നോട്ടീസ്. ഇതിനെതിരെയാണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്

മസാല ബോണ്ടിലൂടെ സമാഹരിച്ച പണം വികസന പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ നോട്ടീസ്. എന്നാൽ സ്ഥലം വാങ്ങിയില്ലെന്നും വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം ഏറ്റെടുക്കുകയാണ് ചെയ്തതെന്നുമാണ് കിഫ്ബി വിശദീകരിച്ചത്.
 

See also  വളപട്ടണം പുഴയിലേക്ക് യുവതിക്കൊപ്പം ചാടിയ യുവാവിനായി തെരച്ചിൽ; മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button