Kerala

രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ കോടതി വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ രേഖകൾ കൈമാറുന്നതിൽ എസ് ഐ ടി എതിർപ്പ് അറിയിച്ചിട്ടുണ്ട്

കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്‌ഐടി നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നും എസ് ഐ ടി പറയുന്നു. എന്നാൽ രേഖകൾ നൽകുന്നത് എങ്ങനെയാണ് അന്വേഷണത്തെ ബാധിക്കുന്നതെന്നാണ് ഇ ഡിയുടെ ചോദ്യം

്‌കേസിൽ പ്രതികളായ എൻ വാസു മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി ഇളക്കി മാറ്റാൻ ശുപാർശ നൽകിയെന്നതാണ് എൻ വാസുവിനെതിരായ കേസ്‌
 

See also  രമേശ് ചെന്നിത്തല അന്തസ്സുള്ള നേതാവ്; വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button