Kerala

ഇടുക്കി മുട്ടത്ത് 72കാരിയെ തീ കൊളുത്തി കൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം തടവുശിക്ഷ

ഇടുക്കി മുട്ടത്ത് 72കാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരി പുത്രനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് ശിക്ഷിച്ചത്. 2021ലാണ് സരോജിനിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയത്. 

ജില്ലാ കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ ഒന്നര ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. മുട്ടത്തെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. 

സ്വത്ത് നൽകുമെന്ന വാഗ്ദാനം പാലിക്കാത്തതിലെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് റിപ്പോർട്ട്. വയോധികയെ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിടാനും ഇയാൾ ശ്രമിച്ചിരുന്നു.
 

See also  കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ: സുരേഷ് ഗോപി

Related Articles

Back to top button