ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രങ്ങൾ കടത്തിയെന്ന് വ്യവസായിയുടെ മൊഴി; ഇടനിലക്കാരനായത് പോറ്റി

ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന് വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇടിനിലക്കാരനായതെന്നും വിഗ്രഹങ്ങൾ വാങ്ങിയത് ഡി മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണ് മൊഴി. ഡി മണി എന്നറിയപ്പെടുന്ന ആളെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് വ്യവസായി കൈമാറിയിട്ടുണ്ട്
രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയാണ് എസ്‌ഐടിക്ക് മൊഴി നൽകിയത്. 2019, 2020 കാലത്താണ് നാല് വിഗ്രഹങ്ങൾ കടത്തിയത്. പണം കൈമാറിയത് 2020 ഒക്ടോബർ 26നാണെന്നും പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനാണെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നു.
ചെന്നൈയിലുള്ള ആളും ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയും ശബരിമലയിലെ ഉന്നത ബന്ധമുള്ള വ്യക്തിയും തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ എത്തി കച്ചവടം ഉറപ്പിച്ച് പണം കൈമാറുകയും തുടർന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങൾ കൈമാറിയെന്നുമാണ് മൊഴിയിൽ പറയുന്നത്.



