Kerala

കൊണ്ടോട്ടിയിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസും ടി.ടി.ഐ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിദ്യാർത്ഥികൾക്കായി വൈദ്യുതി സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു. 

വൈദ്യുതി അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, അവ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിനോദ് കുമാർ സെമിനാറിന് നേതൃത്വം നൽകി. വൈദ്യുതി മേഖലയിലെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു.

ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പി.പി. ജാബിർ ചടങ്ങിന് സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സംശയനിവാരണ സെഷനിൽ സബ് എഞ്ചിനീയർ ഹിദായത്തുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ് അസ്‌ലം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

See also  ആഗോള അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു

Related Articles

Back to top button