Kerala
കളിക്കുന്നതിനിടെ ഒന്നര വയസുള്ള കുട്ടി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു

കാസർകോട് ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു
എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹാണ് മരിച്ചത്.
രാവിലെ പത്തരയോടെയാണ് സംഭവം. കാസർകോട് ടൗൺ പോലീസ് സംഭവത്തിൽ കേസെടുത്തു



