Kerala

മദ്യപിച്ച് പൂസായി ഗാന്ധി പ്രതിമയുടെ ചെകിടത്തടിച്ചു; അസഭ്യവർഷവും, സംഭവം കൊല്ലത്ത്

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം. മദ്യപിച്ച് പൂസായ യുവാവ് പ്രതിമക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തുകയും പ്രതിമയുടെ ചെകിടത്ത് അടിക്കുകയുമായിരുന്നു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. 

സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ഇയാൾ നേരത്തെ ബഹളമുണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്ത കേസിലും ഇയാൾ പ്രതിയാണ്.
 

See also  ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാൻഡിൽ

Related Articles

Back to top button