Kerala

പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി

പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. 

ശുചിമുറിയുടെ ചുമർ തുരന്ന് പിന്നീട് ചുറ്റുമതിൽ ചാടി പുറത്തെത്തിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. വിവാഹാഭ്യർഥന നിരസിച്ചതിനാണ് ദൃശ്യയെ ഇയാൾ കൊലപ്പെടുത്തിയത്. അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 10നാണ് കുതിരവട്ടത്ത് എത്തിച്ചത്. രണ്ട് വർഷം മുമ്പും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
 

See also  കോഴിക്കോട് അടക്കം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Related Articles

Back to top button