Kerala

കോട്ടയം മണിമലയിൽ ഗവിയിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസാണ് കത്തിനശിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ല. 

ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 

ബസ് പൂർണമായും കത്തിനശിച്ച നിലയിലാണ്. പെൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയത്.
 

See also  ആശമാരുടെ സമരപന്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ; പോകുന്നതുവരെ സമരവേദിയിൽ വരാതെ വിഡി സതീശൻ

Related Articles

Back to top button