Kerala

അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ് ഐ ടി

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് അടൂർ പ്രകാശിനെ വിളിപ്പിക്കുക. 

അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര അടക്കമുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി ഇതുസംബന്ധിച്ച് നൽകുന്ന മൊഴിയും കേസിൽ നിർണായകമാകും. നേരത്തെ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയും എസ്‌ഐടി എടുത്തിരുന്നു

കടകംപള്ളി സൂചിപ്പിച്ച കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
 

See also  വൈഷ്ണ സുരേഷിന് മത്സരിക്കാനാകുമോ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

Related Articles

Back to top button