Kerala
ആന്റണി രാജുവിന് നിർണായകം; തൊണ്ടിമുതൽ കേസിൽ കോടതി വിധി ഇന്ന്

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. ആന്റണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് കേസിലെ പ്രതികൾ. കേസ് അനന്തമായി നീളുന്നത് വാർത്തയായതോടെയാണ് നടപടികൾ വീണ്ടും വേഗത്തിലായത്.
കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. 10 വർഷം മുതൽ ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.



