Kerala

വി.ഡി. സതീശനെതിരായ പുനർജനി കേസ്; സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് ശുപാർശ മുഖ‍്യമന്ത്രിക്ക് കൈമാറി.

മന്ത്രിസഭാ യോഗത്തിലായിരിക്കും സിബിഐ അന്വേഷണത്തിന് അനുമതി നൽകണമോയെന്ന കാര‍്യം തീരുമാനിക്കുന്നത്. വിദേശ ഫണ്ട് വിനിമയ ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന അനുമാനത്തിലാണ് വിജിലൻസ്.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ‌ ഇങ്ങനെയുള്ള കാര‍്യങ്ങൾ സർക്കാർ ചെയ്യുമെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ‍്യമങ്ങളോട് പറഞ്ഞത്.

2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാറിൻ്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരൻ ആരോപിച്ചിരുന്നത്.

See also  ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും; സെക്രട്ടേറിയറ്റിൽ ചർച്ചയാകും

Related Articles

Back to top button