Kerala

വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖക്ക് സമീപമുള്ള ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത

ചക്രവാത ചുഴിയുടെ സ്വാധീനത്താൽ തെക്കൻ തമിഴ്‌നാട് മേഖലയിലാണ് കൂടുതൽ മഴക്ക് സാധ്യത. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്കയുടെ ഭാഗത്ത് എത്തുന്നത് അനുസരിച്ച് കാലാവസ്ഥയിൽ മാറ്റമുണ്ടാകും. കേരളത്തിൽ മധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത

ജനുവരി 9ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം. കന്യാകുമാരി എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
 

See also  കെ റെയിൽ ഒഴിവാക്കിയെങ്കിൽ ആ മഞ്ഞക്കുറ്റികൾ ഒന്ന് ഊരിക്കളയുമോയെന്ന് ചെന്നിത്തല

Related Articles

Back to top button