Kerala

വടക്കാഞ്ചേരിയിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു; 14 കുട്ടികൾ ആശുപത്രിയിൽ

തൃശ്ശൂർ വടക്കാഞ്ചേരി ആര്യംപാടം സർവോദയം സ്‌കൂളിൽ വിദ്യാർഥികൾക്ക് നേരെ കടന്നൽ ആക്രമണം. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരുക്കേറ്റ 14 വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം ആരുടെയും നില ഗുരുതരമല്ല. വനമേഖലയിൽ നിന്നെത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ കുത്തുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം

കുത്തേറ്റ കുട്ടികൾ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയതോടെയാണ് അധ്യാപകർ വിവരം അറിയുന്നത്. കടന്നലുകളെ ഓടിക്കാൻ പുറത്തിറങ്ങിയ അധ്യാപകർക്കും കടന്നൽ കുത്തേറ്റു. പിന്നീട് തീ കത്തിച്ചാണ് കടന്നലുകളെ ഓടിച്ചത്.
 

See also  പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല: അഡ്വ. കെ രത്നകുമാരിയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു

Related Articles

Back to top button