Kerala

1227 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ച് എം.എസ്.സി എൽസ

കപ്പൽ അപകടത്തിൽ ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടിവെച്ച് എം എസ് സി എൽസ 3. 1227 കോടി രൂപയാണ് കെട്ടിവെച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വാദം തുടരുകയാണ്.

തുക കെട്ടിവെച്ചില്ലെങ്കിൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് സെപ്റ്റംബർ മുതൽ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. 

2025 മെയ് മാസത്തിലാണ് കൊച്ചി പുറംകടലിൽ, 600 ഓളം കണ്ടെയ്നറുകൾ വഹിച്ച എംഎസ് സി എൽസ-3 കപ്പൽ മറിഞ്ഞത്. രാസമാലിന്യങ്ങൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.

See also  കണ്ണൂർ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; സിപിഎം എന്ന് ആരോപണം

Related Articles

Back to top button