Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർക്ക് മത്സരിക്കാൻ കോൺഗ്രസ് അനുമതി നൽകില്ലെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർക്ക് മത്സരിക്കാൻ കോൺഗ്രസ് അനുമതി നൽകിയേക്കില്ല. എംപിമാർ മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിയത്. 

കെ സുധാകരൻ അടക്കമുള്ള ചില എംപിമാർ മത്സരിക്കാനുള്ള ആഗ്രഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തോടെ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. ഇതോടെയാണ് കേരളത്തിൽ ഭരണം കിട്ടിയാൽ മന്ത്രിയാകാമെന്ന പ്രതീക്ഷയിൽ മുതിർന്ന പല എംപിമാരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്

എന്നാൽ എംപിമാർ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ പറയുന്നു.
 

See also  കേരളത്തിൽ കോൺഗ്രസിന് 100 ശതമാനം വിജയമുറപ്പെന്ന് ഖാർഗെ; അതൃപ്തി വ്യക്തമാക്കി കെ സുധാകരൻ

Related Articles

Back to top button