Kerala

നിലയ്ക്കാത്ത കുതിപ്പ്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സ്വർണം പവന് 1,03,000 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 1,01,720 രൂപയായിരുന്നു. ഉച്ചയ്ക്ക ശേഷം വീണ്ടും വില ഉയർന്ന് 1,02,160 രൂപയിലെത്തിയിരുന്നു

ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 12,875 രൂപയായി. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തര സ്വർണവില 4510 ഡോളറായി ഉയർന്നു

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 86 രൂപ ഉയർന്ന് 10,534 രൂപയായി. വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ്. 

See also  ശബരിമല മേൽശാന്തിക്ക് സഹായികളെ നൽകാൻ ആലോചന; പോലീസ് വെരിഫിക്കേഷൻ നിർബന്ധം

Related Articles

Back to top button