Kerala

കുന്ദമംഗലത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

കുന്ദമംഗലം അങ്ങാടി മുറിയനാൽ ഭാഗത്ത് ദേശീയപാതയിൽ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പിക്കപ് വാൻ ഡ്രൈവറും രണ്ട് കാർ യാത്രികരുമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. പിക്കപ് വാനിന്റെ ക്ലീനർ അടക്കം രണ്ട് പേർക്ക് പരുക്കേറ്റു. 

കുന്ദമംഗലത്തേക്ക് വന്ന വാനും കൊടുവള്ളിയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രികരായ ഈങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ(27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, പിക്കപ് വാൻ ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. 

അപകടത്തിൽപ്പെട്ട കാറും പികപ് വാനും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
 

See also  കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button