Kerala

അതിജീവിതയുടെ അഭിഭാഷക്കെതിരെ വിമർശനവുമായി വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അര മണിക്കൂർ മാത്രമാണ് കോടതിയിൽ അഭിഭാഷക ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു

വിശ്രമ സ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, അത് പരിഗണിച്ചില്ല എന്നൊക്കെ പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം

അതേസമയം 5 വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്ന് അഡ്വ. ടി ബി മിനി പ്രതികരിച്ചു . ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും ടി ബി മിനി പറഞ്ഞു
 

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായെന്ന റിപ്പോർട്ട്; അന്വേഷണം പ്രഖ്യാപിച്ചു

Related Articles

Back to top button