Kerala

എച്ച്‌ഐവിക്കെതിരെ ജാഗ്രത പുലർത്തണം; 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ രോഗബാധയുടെ തോത് കൂടുന്നുവെന്ന് മന്ത്രി

എച്ച് ഐ വിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യമുണ്ടാകരുത്. കണക്കുകൾ പ്രാകരം എച്ച്‌ഐവി ബാധിതരാകുന്നവരിൽ 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ ാേതത് കൂടിയിട്ടുണ്ട്

2022 മുതൽ 2024 വരെ യഥാക്രമം, 9 ശതമാനം, 2 ശതമാനം 14.2 ശതമാനം എന്നിങ്ങനെയാണ്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തന്നെ 15.4 ശതമാനമാണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതർ. ഇത് മനസ്സിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി

എച്ച്‌ഐവി-എയ്ഡ്‌സ്, ക്ഷയരോഗ മുക്ത കേരളം ലക്ഷ്യമിട്ട് അതിന് അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. എത്രകാലം ജീവിച്ചാലും അത്രയും നാൾ ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനാകണമെന്നും മന്ത്രി പറഞ്ഞു.
 

See also  കൊടിയിറങ്ങാനിരിക്കെ സ്‌കൂള്‍ കായിക മേളയില്‍ സംഘര്‍ഷം

Related Articles

Back to top button