Kerala

ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി

ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്‌ഐടിക്ക് അനുമതി നൽകി കോടതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. 

സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപ്പാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. 

അതേസമയം തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 19ന് പരിഗണിക്കാനായി മാറ്റി. കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി.
 

See also  കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല

Related Articles

Back to top button