Kerala

സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കും; കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബെഹന്നാന് കൈമാറും

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പേരാവൂർ മണ്ഡലത്തിൽ നിന്ന് തന്നെയാകും സണ്ണി ജോസഫ് മത്സരിക്കുക. കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബെഹന്നാൻ എംപിക്ക് നൽകും

കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് സീറ്റുകളിൽ ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ ബാക്കിയുള്ളവയിൽ നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കും. പാലക്കാടും തൃപ്പുണിത്തുറയിലും പുതിയ ആളുകൾ വരും

പാലക്കാട് സന്ദീപ് വാര്യർ, കണ്ണൻ ഗോപിനാഥ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. അതേസമയം സ്ഥാനാർഥിത്വം ആശിക്കുന്ന എംപിമാർക്ക് ഹൈക്കമാൻഡ് ഇളവ് നൽകുമോയെന്നാണ് കണ്ടറിയേണ്ടത്. കെ സുധാകരനൊക്കെ മത്സരിക്കാൻ തയ്യാറായി ഇരിക്കുകയാണ്.
 

See also  കോഴിക്കോട് 15കാരനെ കാണാതായതായി പരാതി; ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടു

Related Articles

Back to top button