Kerala

കേരളത്തിലെ എസ്‌ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് പരാതി നൽകാൻ സമയം നീട്ടി നൽകാൻ ഉത്തരവ്

കേരളത്തിലെ എസ്‌ഐആർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. 

നിലവിൽ പട്ടികയിൽ നിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദേശിച്ചു. വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഉത്തരവ്

ഇതോടെ കേരളത്തിലെ എസ്‌ഐആറിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കാനാണ് സാധ്യത. എസ്‌ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നൽകണമെന്ന് കോടതി നിർദേശിച്ചു. ഈ മാസം 22 വരെയായിരുന്നു സമയപരിധി.
 

See also  ആ സംഘടന ശരിയല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം; ജമാഅത്തെ ഇസ്ലാമിയെ തള്ളി കെഎം ഷാജി

Related Articles

Back to top button