Kerala

ഇലക്ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരും; മന്ത്രിയുമായി മേയറുടെ കൂടിക്കാഴ്ച

തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി കോർപറേഷൻ മേയർ വിവി രാജേഷ്. ഇലക്ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാൻ കൂടിക്കാഴ്ചയിൽ ധാരണയായി

എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയതെന്ന് വി വി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മന്ത്രിയെ അഭിപ്രായം മേയർ അറിയിച്ചു. അതേസമയം കരാർ പാലിക്കുന്നതിലടക്കമുള്ള തർക്കം ഇനിയും പരിഹരിക്കപ്പെടാനുണ്ട്

കോർപറേഷന് ലഭിച്ച 113 ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടുന്നത് ലാഭകരമല്ലെന്ന് വിലയിരുത്തിയാണ് മറ്റ് സ്ഥലങ്ങളിലേക്ക് ഓടിക്കാൻ തുടങ്ങിയത്. എന്നാൽ ബസുകൾ ഇനി നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ നിലപാട് എടുത്തതോടെയാണ് വിവാദത്തിന് തുടക്കമായത്.
 

See also  മുസ്ലിം ലീഗ് ശ്രമിക്കുന്നത് മുസ്ലിം രാജ്യമുണ്ടാക്കാൻ; കോൺഗ്രസിന്റെ ഊന്നുവടിയാണ് ലീഗ്: വെള്ളാപ്പള്ളി നടേശൻ

Related Articles

Back to top button