Kerala

മലപ്പുറത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

മലപ്പുറത്ത് പറപ്പൂരിൽ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. അമ്മയും രണ്ട് മക്കളും ആണ് മരിച്ചത്. സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്.

ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

See also  പിണങ്ങിയ യുവതിയുടെ മതിപ്പ് നേടാൻ വാഹനാപകട നാടകം; ഒടുവിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

Related Articles

Back to top button