Kerala

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന; പരാതി നൽകി യൂത്ത് കോൺഗ്രസ്

മന്ത്രി സജി ചെറിയാന്റെ ആലപ്പുഴയിലെ വിവാദ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയധ്രൂവീകരണം മനസിലാക്കാമെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷമുണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു

പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആരോപിച്ചു. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രൂവീകരണം എന്താണെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ചാൽ മതിയെന്നായിരുന്നു മന്ത്രി പറഞ്ഞത്

ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാണോ കേരളം എന്ന് ചിന്തിക്കണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ നിൽക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.
 

See also  പ്രണയം തകർന്നതിനെ ചൊല്ലി തർക്കവും സംഘർഷവും; കാമുകന്റെ സുഹൃത്തായ യുവാവ് അടിയേറ്റ് മരിച്ചു

Related Articles

Back to top button