Kerala
വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്ന് എംവി ഗോവിന്ദൻ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല. ഒരു വർഗീയ പരാമർശവും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ളപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. വിഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ ഒരു മടിയുമില്ല. എന്നിട്ടാണ് സിപിഎമ്മിനെതിരെ തിരിയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്‌കരിക്കുന്ന ആളാണ് സതീശൻ. വർഗീയതക്കെതിരെ ഉറച്ച നിലപാടാണ് സിപിഎമ്മിന്റേത്. വർഗീയവിരുദ്ധമല്ലാത്ത ശരിയായ ഭാഷയിൽ ആര് പറഞ്ഞാലും ഇതിനോട് യോജിപ്പില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു



