Kerala

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് സമർപ്പിച്ച ജാമ്യഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും നൽകിയിട്ടുള്ള ജാമ്യ ഹർജികളിലാണ് വിധി പറയുക. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നതാണ് പ്രതിഭാഗം വാദം. 

പ്രത്യേക അന്വേഷണ സംഘം തന്ത്രിക്കെതിരായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്ത്രിയുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമെന്നാണ് പ്രോസിക്യൂഷൻ വാദം. എസ്‌ഐടി റിപ്പോർട്ട് മുൻനിർത്തി തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ അടക്കം കോടതിക്ക് മുൻപാകെ വെച്ചിരുന്നു. 

പിന്നാലെയാണ് ഇന്ന് വിജിലൻസ് കോടതി ജാമ്യഹർജികളിൽ വിധി പറയുന്നത്. വിജിലൻസ് കോടതി ജാമ്യം തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

See also  ആത്മകഥ വിവാദം: ഇപി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും

Related Articles

Back to top button