Kerala
വിദ്യാർഥിനിയെ കാർ ഇടിച്ചിട്ടതല്ല, സംഭവത്തിൽ ട്വിസ്റ്റ്; ഒരാൾ അറസ്റ്റിൽ

എറണാകുളം എളമക്കരയിൽ വിദ്യാർഥിനിയെ കാർ ഇടിച്ചിട്ട സംഭവത്തിൽ ട്വിസ്റ്റ്. സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥിനിയെ കറുത്ത കാർ ഇടിച്ചിട്ടതാണെന്നാണ് ആദ്യം കരുതിയിരുന്നത്. കാർ കടന്നുപോകുന്നതും കുട്ടി സൈക്കിളിൽ നിന്ന് റോഡിലേക്ക് വീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്
എന്നാൽ സംഭവത്തിന്റെ യഥാർഥ സംഭവം പിന്നീടാണ് പുറത്തുവന്നത്. സിസിടിവി ദൃശ്യത്തിലുള്ള കറുത്ത കാർ അല്ല അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറന്നപ്പോൾ കുട്ടിയുടെ സൈക്കിളിൽ തട്ടുകയായിരുന്നു
ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ സുഭാഷ് നഗർ സ്വദേശി രാജിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അപകടത്തെ തുടർന്ന് കരളിൽ രക്തസ്രാവമുണ്ടായ വിദ്യാർഥിനി ചികിത്സയിലാണ്



