Kerala

മൈക്രോ ഫിനാൻസുകാരുടെ ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ആലപ്പുഴയിൽ മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശശി ഒന്നേകാൽ ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുമായിരുന്നു.

ഇതിനിടയിൽ ഒരാഴ്ച അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ആത്മഹത്യ.

The post മൈക്രോ ഫിനാൻസുകാരുടെ ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button