Kerala

കലൂർ സ്റ്റേഡിയത്തിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവം; അന്വേഷണത്തിന് ജിസിഡിഎ നിർദേശം

കൊച്ചി കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ. സംഭവം ജിസിഡിഎയിലെ എൻജിനീയറിംഗ് വിഭാഗം അന്വേഷിക്കും. അതിവേഗം റിപ്പോർട്ട് നൽകാനാണ് ജിസിഡിഎ ചെയർമാൻ നിർദേശിച്ചിരിക്കുന്നത്

റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി കലൂർ സ്റ്റേഡിയത്തിന് മുന്നിൽ സ്ഥാപിച്ച കവാടത്തിലെ കൂറ്റൻ ഗേറ്റാണ് ഇന്നലെ തകർന്നുവീണത്

ഈ സമയം ഇതുവഴി ഒരു ഓട്ടോറിക്ഷയും കടന്നുപോയിരുന്നു. തലനാരിഴക്കാണ് ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്. നിർമാണത്തിലെ ശ്രദ്ധക്കുറവും അശാസ്ത്രീയതയുമാണ് തകർന്നുവീഴാൻ കാരണമെന്നാണ് ആരോപണം
 

See also  ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോൻ ഒളിവിലെന്ന് പോലീസ്

Related Articles

Back to top button