Kerala
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ. താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പൻകണ്ടി മുജീബ് റഹ്മാൻ(27)ആണ് അറസ്റ്റിലായത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറയുന്നത്
മുജീബിന് കീഴിൽ പെൺകുട്ടി കുറച്ചുനാളായി കരാട്ടെ പരിശീലനം നടത്തി വരികയാണ്. പരിശീലന കേന്ദ്രത്തിൽ വെച്ചും കാറിൽ വെച്ചുമാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. മുജീബിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് കുട്ടി ക്ലാസിൽ പോകുന്നത് നിർത്തിയിരുന്നു
സ്‌കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിൽ പെൺകുട്ടി കൗൺസിലറോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു. പിന്നാലെ സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും മുജീബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



