Education

രാജി വെക്കണമോയെന്നത് തീരുമാനിക്കേണ്ടത് ഔചിത്യം; മുകേഷിനെ പിന്തുണക്കാതെ പികെ ശ്രീമതി

ലൈംഗിക പീഡനക്കേസിൽ മുകേഷിനെ പിന്തുണക്കാതെ സിപിഎം നേതാവ് പികെ ശ്രീമതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് ഔചിത്യമാണ്. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പികെ ശ്രീമതി പറഞ്ഞു.

കേസിൽ ഇന്നലെ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നേരമാണ് മുകേഷിനെ ചോദ്യം ചെയ്തത്

കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.

The post രാജി വെക്കണമോയെന്നത് തീരുമാനിക്കേണ്ടത് ഔചിത്യം; മുകേഷിനെ പിന്തുണക്കാതെ പികെ ശ്രീമതി appeared first on Metro Journal Online.

See also  തന്റെ ആത്മകഥ പൂർത്തിയാട്ടില്ല; പുസ്തകത്തിന് ആർക്കും കരാർ കൊടുത്തിട്ടില്ലെന്നും ഇപി ജയരാജൻ

Related Articles

Back to top button