Kerala

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ

പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടന്നുവെന്നതടക്കം പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും പോസ്റ്ററുകൾ. പയ്യന്നൂർ നഗരത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വി കുഞ്ഞികൃഷ്ണനെ എതിർത്ത് പയ്യന്നൂർ മഹാദേവ ഗ്രാമത്തിലാണ് പോസ്റ്റർ

അതേസമയം അന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാർക്ക് മാപ്പില്ല, കടക്ക് പുറത്ത് എന്നാണ് കുഞ്ഞികൃഷ്ണനെ എതിർത്തു കൊണ്ടുള്ള പോസ്റ്ററിലുള്ളത്. വിഎസിന്റെ ചിത്രത്തിനൊപ്പം വി കുഞ്ഞികൃഷ്ണന്റെ ചിത്രവും ചേർത്തുള്ളതാണ് അനുകൂലിച്ചുള്ള പോസ്റ്റർ. നിങ്ങൾ കാട്ടിയ വഴിയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നാണ് ഈ പോസ്റ്ററിൽ പറയുന്നത്

ഇന്നലെ കുഞ്ഞികൃഷ്ണനെ എതിർത്തു കൊണ്ടുള്ള പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളൂരിലാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
 

See also  2019-ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാം; വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥർ: എ പത്മകുമാർ

Related Articles

Back to top button