Kerala

ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെ വിമർശിച്ച് കോടതി; ഒളിവിലെന്ന് പോലീസ്

യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ കോടതി. കൊച്ചി പോലീസിനെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിമർശിച്ചത്. എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം

എന്നാൽ ഷാജൻ സ്‌കറിയ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ മറുപടി. ഇതിനെയും കോടതി വിമർശിച്ചു. ഷാജൻ പ്രതിദിനം യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഇത്രയധികം പ്രശ്‌നക്കാരനായ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തത് വീഴ്ചയാണെന്നും കോടതി പറഞ്ഞു

ഡോക്ടറുടെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിമർശനം. നേരത്തെ പല കേസുകളിലും ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ കോടതി ജാമ്യം അനുവദിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.
 

See also  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

Related Articles

Back to top button