Kerala

അരലിറ്ററിന് 400 രൂപ; സർക്കാരിന്‍റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഈ മാസമെത്തും

തിരുവനന്തപുരം: സർക്കാരിന്‍റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. അരലിറ്റർ കുപ്പകളാവും ബെവ്കോ ഔട്ട്‌ലെറ്റുകളിലെത്തുക. അരലിറ്ററിന് 400 രൂപയാണ് വില. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക.

പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം. എംഎം ബ്രാൻഡി എന്ന ചുരുക്കപ്പെരിലാവും ഇത് അറിയപ്പെടുക. മദ്യം ഔട്ട്‌ലെറ്റുകളിലെത്തുന്ന കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിന് പുറമേയാണ് മിന്നൽ മാജിക്കും വിപണിയിലെത്തുന്നത്.

See also  ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ല; കുളം കലക്കിയവർ നിരാശരാകുമെന്ന്‌ സുരേന്ദ്രൻ

Related Articles

Back to top button