Movies

ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ ഒടിടിയിലേക്ക്. ചിത്രം നവംബർ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററുകളിൽ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഡിജിറ്റൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഒക്ടോബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് പിന്നാലെ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 589 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സൽഗോങ്കർ എന്ന കഥാപാത്രമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്ത്, ഇഷിത ദത്ത, രജത് കപൂർ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ചിത്രത്തിന്‍റെ യഥാർഥ പതിപ്പായ മലയാളത്തെ കടത്തുവെട്ടിയ തിരക്കഥയാണ് ഹിന്ദിയിലേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹിന്ദി ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. മലയാളം പതിപ്പിൽ നിന്ന് വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണ് ഇതിലുള്ളത്. ഹിന്ദിവച്ച് നോക്കുമ്പോൾ മലയാളത്തിലെ ദൃശ്യം 3 വളരെ മോശമാണെന്നാണ് പൊതു അഭിപ്രായം.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഷൈൻ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Related Articles

Back to top button