നിയമസഭയിൽ അടിയന്തര പ്രമേയത്തിൻ മേൽ ചർച്ച

ആരോഗ്യ വകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചർച്ച. പിസി വിഷ്ണുനാഥാണ് ചർച്ച ആരംഭിച്ചത്. വിളപ്പിൽശാല ആശുപത്രി കവാടം രാത്രി മൂന്ന് പൂട്ടിട്ട് പൂട്ടിയ നിലയിലാണെന്നും എന്തിനാണ് ആശുപത്രി പൂട്ടുന്നതെന്നും പട്ടി കടിക്കാൻ വരുമെങ്കിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു കൂടെയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു
വിളപ്പിൽശാലയിലെ ചികിത്സാ പിഴയിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കി. എന്നാൽ മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണിൽ പോലും വിളിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഒരു നീതിയും ആരോഗ്യ വകുപ്പിൽ നിന്നില്ല. റിപ്പോർട്ട് തേടൽ അല്ലാതെ ഒന്നും ഉണ്ടാകുന്നില്ല. ഇടത് അനുഭാവിയായ ഹാരിസ് ഡോക്ടറെ പോലും വേട്ടയാടി
വിളപ്പിൽശാല ചികിത്സാ പിഴവ്, ഹർഷിന, പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന കുട്ടി, മാനന്തവാടിയിൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റിൽ തുണി കൂട്ടി തുന്നിയത്,എസ്‌ഐടി ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ചത് ഇവയെല്ലാം സിസ്റ്റത്തിന്റെ ഇരകളാണെന്നും പിസി വിഷ്ണുനാഥ് ആരോപിച്ചു



