Kerala

കൊളംബിയയിൽ വിമാനം തകർന്നുവീണ് പാർലമെന്റ് അംഗമടക്കം 15 പേർ കൊല്ലപ്പെട്ടു

കൊളംബിയയിൽ വിമാനം തകർന്ന് 15 മരണം. വെനസ്വേലൻ അതിർത്തിക്ക് സമീപമാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോർട്ട്. 

അതിർത്തി നഗരമായ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന് ഒക്കാനയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പർവതപ്രദേശം നിറഞ്ഞ മേഖലയിലെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

13 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കൊളംബിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. കൊളംബിയൻ പാർലമെന്റ് അംഗം അടക്കമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

See also  സിപിഎം പത്തനംതിട്ട സമ്മേളനം ഇന്ന് അവസാനിക്കും; സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉദയഭാനു മാറും

Related Articles

Back to top button